Friday, 9 September 2011

ഞാൻ എങ്ങനെ വിജയിക്കും.....?

ഇതെന്റെ കുഴപ്പമല്ല....., ഒരു വര്ഷ‍ത്തില്‍ ആകെ 365 ദിവസം മാത്രമേയുള്ളൂ....

1. ഞായര്‍ 53 ദിവസം അതായത്
    ബാക്കി 313 ദിവസങ്ങള്‍

2. വേനലവധി 40 ദിവസം
    ബാക്കി 273 ദിവസങ്ങള്‍

3. ഒരു ദിവസം 8 മണിക്കൂര്‍ ഉറങ്ങന്‍ (അതായത് 122 ദിവസം ഒരു 
    വര്ഷ‍ത്തില്‍) ബാക്കി 151 ദിവസങ്ങള്‍

4. ദിവസേന ഒരു മണിക്കൂര്‍ കായിക വിനോദം (നല്ല ആരോഗ്യത്തിന്) 
    വര്ഷ‍ത്തില്‍ 15 ദിവസം.  ബാക്കി 136 ദിവസങ്ങള്‍

5. ഒരു മണിക്കൂര്‍ വാചകമടിക്കാന്‍ (നമ്മല്‍ സമൂഹ ജീവിയല്ലേ..?)
    വര്ഷ‍ത്തില്‍ 15 ദിവസം. ബാക്കി 121 ദിവസങ്ങള്‍

6. ആഹാരം കഴിക്കാന്‍ ഒരു മണിക്കൂര്‍ (അതായത് 15 ദിവസം ഒരു 
    വര്ഷ‍ത്തില്‍ ) ബാക്കി 106 ദിവസങ്ങള്‍

7. കാരണംപോലും അറിയാതെ പഠിപ്പ് മുടക്കി സമരം (വര്ഷ‍ത്തില്‍ 
    ഏകദേശം 10 ദിവസം) ബാക്കി 96 ദിവസങ്ങള്‍

8. പിന്നെ മാസത്തിലൊരു സിനിമ കാണണ്ടേ? (വർഷത്തില്‍ 12 ദിവസം)
    ബാക്കി 84 ദിവസങ്ങള്‍

9. ഓണം, റംസാന്‍ , ക്രിസ്തുമസ്, ദീപാവലി അവധി 30 ദിവസം
    ബാക്കി 54 ദിവസങ്ങള്‍

10. കേരളത്തിന്‍റെ മാത്രം സ്വന്തം ദേശീയോത്സവം “ഹര്ത്താ‍ല്‍ ” കുറഞ്ഞത് 
      ഒരു 10 ദിവസം.  ബാക്കി 44 ദിവസങ്ങള്‍

11. ആരോഗ്യപരമായ കാരണത്താല്‍ ഒരു 10 ദിവസം
      ബാക്കി 34 ദിവസങ്ങള്‍

12. അസൈന്‍മെന്‍റ്, പ്രോജക്ട് വര്ക്കു‍കള്‍..  അങ്ങനെ... ഒരു 20 ദിവസം
      ബാക്കി 14 ദിവസങ്ങള്‍

13. വിനോദയാത്ര 3 ദിവസം
      ബാക്കി 11 ദിവസങ്ങള്‍

14. യുവജനോത്സവം, സ്പോര്ട്സ്‍ അങ്ങനെ ഒരു 8 ദിവസം
      ബാക്കി 3 ദിവസങ്ങള്‍

15. ഫെയര്‍വെല്‍ ഡേ സെലിബ്രേഷന്‍ 2 ദിവസം
      പോയിട്ട് ആകെ ഉള്ളത് 1 ദിവസം

16. എന്ത് പഠിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഈ ദിവസവും കടന്ന് പോകും
      ബാക്കി ദിവസങ്ങള്‍ "0"

       ഇനി നിങ്ങള്‍ പറയൂ ഞാനെപ്പോള്‍ പഠിക്കും...?

11 comments:

  1. സംഖ്യകള്‍ക്കൊണ്ടുള്ള കളിനന്നായി.
    വര്‍ഷത്തില്‍ ദിവസങ്ങള്‍ കൂടട്ടെ.
    ആശംസകള്‍....

    ReplyDelete
  2. ഹ്ഹ്ഹ്ഹ്ഹ് കൊള്ളാം.

    ഈ സംഭവം വേറെ എവ്ട്യോ ഇതിനുമുമ്പ് വായിച്ചതോര്‍ക്കുന്നു.
    വീണ്ടും കാണാംട്ടാ. ആശംസോള്

    ReplyDelete
  3. ഇങ്ങനെ കണക്ക് കൂട്ടിയാല്‍ അടുത്ത വര്‍ഷത്തില്‍ നിന്നും ദിവസങ്ങള്‍ കടം എടുക്കേണ്ടി വരും..കൊള്ളാം..ആശംസകള്‍..

    ReplyDelete
  4. എവിടൊക്കെയോ?? കേട്ട് മറന്ന ഒരു കണക്ക് .........വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷം .......

    ReplyDelete
  5. തെറ്റിപ്പോയ കണക്ക് വീണ്ടും കൂട്ടാം .....
    ഓ പടിച്ചിട്ടിപ്പം ആരെ തോപ്പിക്കാനാ ?

    ReplyDelete
  6. അപ്പോള്‍ ഞങള്‍ പാവങ്ങള്‍ക്ക് ബ്ലോഗു വായിക്കാന്‍ സമയം ഒന്നും നീക്കിവെച്ചില്ലേ ?

    ReplyDelete
  7. ഹഹഹ വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്ന് സാരം..

    ReplyDelete
  8. ഹ..ഹ..അത് ശരിയാണല്ലോ..എന്നിട്ടും പഠിച്ച് പാസാകുന്ന നമ്മളെ സമ്മതിക്കണം...:)

    ReplyDelete
  9. ഈ കണക്കുണ്ടാക്കിയ സമയം മതിയല്ലോ!
    പോയി പുസ്തകം വായിക്കു ചെക്കാ!

    ReplyDelete
  10. പ്രണയിക്കുവാൻ ദിവസമൊന്നും ബാക്കിവെച്ചില്ലേ ഗെഡി.?

    ReplyDelete
  11. സംഖ്യകള്‍ക്കൊണ്ടുള്ള കളിനന്നായി.
    kalakki tto......

    ReplyDelete