Tuesday, 2 August 2011

അമ്മയും മകനും

പാലൂട്ടി നെഞ്ചിലേറ്റി താരാട്ടുപാടി
ജീവിതത്തിലെ ഓരോ നിമിഷവും
അവനായ് പകുത്തു നല്കി വളർത്തി

വളർച്ചയുടെ പടവുകൾ താണ്ടി
അമ്മതൻ കൈവിരൽ പിടിക്കാതെ
തനിയെ നിന്നവൻ ചിന്തിച്ചു...........

വളർന്നു ഞാൻ...................!

താങ്ങി നിർത്തിയ കൈകൾ തട്ടിമാറ്റി
ലോകത്തിൻ വിശാലതയിലേക്ക് ഇറങ്ങിയ
അവനെ ലോകം.,

അഴുക്ക്പുരണ്ട കൈയാൽ ഏറ്റുവാങ്ങി
തകർന്നു വീണു അമ്മതൻ ഹൃദയം..

ജീവരക്തം കൊടുത്ത് വളർത്തിയവനെ
തേടിയലഞ്ഞു തളർന്നു തകർന്നവൾ
അവസാന പടികളിലേക്കിറങ്ങവേ.........,

ഒരിക്കൽ കൂടിയെൻ മകനെ കാട്ടുമോ
എന്ന രോദനം കേൾക്കുവോർ ഏറെ..

ഒടുവിൽ ആശ ബാക്കിവെച്ച് അമ്മതൻ
കിളിക്കൂട്ടിലെ തള്ളക്കിളി രക്തം വാർന്നു
ആത്മാവ് അനന്തതയിലേക്ക് പറന്നു....

കാലചക്രമതിവേഗമുരുളുമ്പോൾ വന്നു
അമ്മതൻ ആരോമൽ പുത്രൻ...........
വിലകൂടിയ കാറിൽ സുസ്മേരവദനനായ്.........

കാലം ഇവിടെ വരുത്തിയ മാറ്റത്തിൽ
നടുങ്ങിത്തിരിക്കവേ...

അവൻ അറിയാതെ നടന്നു
അമ്മതൻ കുഴിമാടത്തിൽ
അന്തിത്തിരികൊളുത്തി
അവൻറെ കൈയിൽ
ചെറിയൊരു കാറ്റിൻ തലോടൽ
അകലെയിരുന്നൊരു ബലിക്കാക്ക കാറി

പിതൃദർപ്പണം സായൂജ്യമടഞ്ഞുവോ..?

12 comments:

 1. kavitha nannayittund kooduthal ezhuthuka ..ashamsakalode sonnet

  ReplyDelete
 2. കവിതയെ വിലയിരുത്താനുള്ള വിവരം ഇല്ലാട്ടോ...
  ആശംസകള്‍...

  ReplyDelete
 3. മക്കളെ സ്നേഹിച്ചു വളര്‍ത്തുക ,ആ സ്നേഹം തിരിച്ചു കിട്ടിയാല്‍ അതൊരു സമ്മാനം !!ഇന്നത്തെ ക്കാലത്ത് അത്രയെ പ്രതീക്ഷിക്കാവു ...

  ഇഷ്ട്മായിട്ടോ ഈ വരികള്‍ !!!

  ReplyDelete
 4. കവിത കൊള്ളാം..പക്ഷെ തുടക്കത്തില്‍ ഉള്ള ഭംഗി അവസാനം നഷ്ടപെട്ടോ എന്നൊരു സംശയം..അവസാന ഏഴു വരികളില്‍ എന്തോ ഒരു പോരോയ്മ തോന്നി..അത് എന്താണെന്നു വിവരമുള്ള ആരേലും പറഞ്ഞുതരും !!!

  ReplyDelete
 5. കവിതയെ അവലോകനം ചെയ്യാന്‍ അറിയില്ലെങ്കിലും , വരികളില്‍ ശക്തമായ സന്ദേശം ഉണ്ട്.
  അതിനാല്‍ തന്നെ പ്രസക്തവുമാണ്.
  ഇവ്വിഷയത്തില്‍ ഞാനും പണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു അത് ഇവിടെ വായിക്കാം.

  ReplyDelete
 6. കവിത ഇഷ്ടമായി. ശക്തമായ സന്ദേശം...ആശംസകൾ.
  vipin.

  ReplyDelete
 7. വിഷയം നന്ന്...ആശംസകള്‍...

  ReplyDelete
 8. ഞാനെന്നും ആലോചിക്കാറുണ്ട്‌,ഒരു കുഞ്ഞിനോടു 'നീ എന്നെ നോക്കിക്കോളണം"എന്നു പറയാനുള്ള അറ്‍ഹത മാതാപിതാക്കള്‍ക്കുണ്ടോ എന്നു...എനിക്കൊരു മോനുണ്ടായപ്പോള്‍ അവനു വാരിക്കോരി സ്നേഹം കൊടുക്കുമ്പോഴും ഈ ചോദ്യം വേട്ടയാടി. ഇല്ല ഒരമ്മയും അചഛ്നും കുഞ്ഞിനു ജന്‍മം നല്‍കിയെങ്കില്‍ അതിനെ വളറ്‍തേണ്ട ബാധ്യത അവരുടെ കടമയല്ലെ?ഒരുപക്ഷെ നാളെ എണ്റ്റെ മകന്‍ എന്നോടു ചോദിക്കുകയാണു ഞാന്‍ നോക്കുമെന്നു കരുതി എനിക്കു ജന്‍മം തന്ന നിങ്ങള്‍ വിഡ്ഡികള്‍ അല്ലെ എന്നു, എന്തുത്തരം നല്‍കാനാകും? അതുപോലെ എന്നെ ഞാന്‍ പറഞ്ഞിട്ടാണൊ ഈ ഭൂമുഖത്തു കൊണ്ടുവന്നത്‌ എന്നു ഒരു മോന്‍ അമ്മയോടു ചോദിച്ചാല്‍ എന്തു ന്യായം പറയും? എനിക്കു നിന്നെ വേണമായിരുന്നു മകനെ എന്നു പറയുകയല്ലാതെ നിസ്സഹായയായ അമ്മയ്കു എന്ത്‌ ചെയ്യാനാകും!!!വിചിത്രമീ ബന്ധനം. ആശംസകള്‍!

  ReplyDelete
 9. # സൊണറ്റ്.. ലിപി ചേച്ചി.. നന്ദി :)
  # ഫൈസലേട്ടാ.. വളരെ ശരിയാണ്..... നന്ദി :)
  # ദുബായിക്കാരാ.. നന്ദി,ആരും പറഞ്ഞുതന്നില്ല :)
  # ഇസ്മായിലേട്ടാ.. വിപിൻ.. നെല്ലിക്ക.. നന്ദി :)
  # കേഡി കത്രീനേച്ചീ.. ഫൈസലേട്ടൻറെ ഈ വരികൾ ശ്രദ്ധിക്കൂ....
  "മക്കളെ സ്നേഹിച്ചു വളര്‍ത്തുക ,ആ സ്നേഹം തിരിച്ചു കിട്ടിയാല്‍ അതൊരു സമ്മാനം !!ഇന്നത്തെ ക്കാലത്ത് അത്രയെ പ്രതീക്ഷിക്കാവു" ...

  ReplyDelete
 10. കവിതയും ആശയവും നന്ന്. അവസാനവരിയില്‍ തര്‍പ്പണം എന്നാണോ ഉദ്ദേശിച്ചത്

  ReplyDelete
 11. You express yourself in such a simple manner yet your message comes across very strong, abhinandangal !

  ReplyDelete
 12. കാലിക പ്രസക്തിയുള്ള കവിത
  ആശംസകള്‍

  ReplyDelete