Sunday, 31 July 2011

ഓര്‍മ്മകള്‍

സ്നേഹത്തിന്‍റെ കനം കുറഞ്ഞ
ലോലമായ നൂലില്‍ കൊരുത്ത്,
മഞ്ഞുതുള്ളിയുടെ സ്നിഗ്ദതയില്‍ കുതിര്‍ന്ന്,
മൌനത്തിന്‍റെ വിങ്ങലില്‍ വിറപൂണ്ട്,
രാത്രിയുടെ പുസ്തകതാളുകളില്‍
വര്‍ണ്ണങ്ങള്‍ നെയ്തുകൂട്ടി...
ഒടുവിലെങ്ങോ ചിതലരിക്കുന്ന ഓര്‍മ്മയുടെ
വര്‍ണ്ണപ്പൊട്ടുകള്‍ സമ്മാനിച്ച്,
നീയും കടന്നുപോകും....

പിന്നീടെന്നോ ഓര്‍മ്മകള്‍ ബാക്കിയാക്കി, ഞാനും..,
തിരികെയൊരു യാത്ര,
ഇനിയതുണ്ടാകാതിരിക്കട്ടെ..

സംതൃപ്തിയുടെ നിര്‍വൃതിയില്‍ 
വേദനയുടെ വര്‍ണ്ണം ചാലിച്ച്..

മറ്റു ചിലപ്പോള്‍ നിറയുന്ന മിഴി നീരിലും 
പുഞ്ചിരി സമ്മാനിച്ച്.. അങ്ങനെ...

4 comments:

  1. vayichu. nallathanu.
    word verification eduthu kalayoo. comment idan elupamavum alkkarku.

    ReplyDelete
  2. സ്നേഹം കവിത ആകെ താറുമാറായിക്കിടക്കയാണല്ലോ. എങ്ങിനെയാണ് ടൈപ്പ് ചെയ്തത്?

    ReplyDelete