Sunday, 11 May 2014

യാത്രയാകേണ്ടവര്‍ നമ്മള്‍

നിമിഷങ്ങള്‍ വിടവാങ്ങിയകലുന്പോള്‍ 
ഞാനറിയുന്നു നൊന്പരത്തിന്‍ മാധുര്യം
നനവൂറുമോര്‍മ്മകളന്യമായ് തീരും -
നേരമറിയുന്നു വേര്പാടിന്‍ വേദന
നേരിന്റെ നിലാപ്പൊട്ടുകള്‍ക്കുള്ളില്‍‌
നഷ്ടബോധത്തിന്റെ ജല്പനങ്ങള്‍..,
അക്ഷരത്തെറ്റുപോല്‍ ഓര്‍ത്തുപോകുന്നു...

നഷ്ടമാകുന്നു നിന്‍ കറയില്ലാ സൌഹൃദം...
ഓര്‍ക്കുന്നു ഞാന്‍, ഇന്നലെയെന്നപോല്‍.,
സ്നേഹശുന്യതയുടെ തെരുവീഥീകളില്‍ നിന്നും
പ്രതീക്ഷയായ് നീ എന്നിലണഞ്ഞതും..,
രണഭൂവിലൊരു പുല്‍നാന്പുപോല്‍,
വീണ്ടുമൊരു പുനര്‍ ജനമമായ് തീര്‍ന്നതും...
നോവിന്റെ നീര്‍ക്കണങ്ങളെ തുടച്ച്,
നീയോതിയ സ്വാന്തനവാക്കുകളും..,

കാലത്തിന്റെ തിരശീലയ്ക്ക്പിന്നില്‍
എല്ലാമെനിക്കന്യമാകവേ..
ഒറ്റപ്പെടലിനനന്ത സത്യങ്ങളില്‍,
ഒറ്റയ്ക്കിരുന്നു ദാഹിക്കുന്നു....,
യാത്രയാകേണം ഞാനും,
പുതിയ ജീവിത സത്യങ്ങള്‍തേടി...

3 comments:

  1. തിരിച്ചു വരവിനായി പ്രതീക്ഷയോടെ :)

    ReplyDelete
  2. യാത്ര തുടരുന്നു നാം!!

    ReplyDelete
  3. വായിച്ചു. നന്മകള്‍ നേരുന്നു.

    ReplyDelete