Sunday, 22 June 2014

അമ്മയോടും ക്രൂരതകാട്ടുന്ന ലോകം


പാലൂട്ടി നെഞ്ചിലേറ്റി താരാട്ടുപാടി,
ജീവിതത്തിലെ ഓരോ നിമിഷവും
പകുത്തു നല്‍കി വളര്‍ത്തി,

വളര്‍ച്ചയുടെ പടവുകള്‍ താണ്ടി
അമ്മതന്‍ കൈവിരല്‍ പിടിക്കാതെ
തനിയെ നിന്നവന്‍ ചിന്തിച്ചു.
വളര്‍ന്നു ഞാന്‍..!

താങ്ങി നിര്‍ത്തിയ കൈകള്‍ തട്ടിമാറ്റി
ലോകത്തിന്‍ വിശാലതയിലേക്ക്
ഇറങ്ങിയ അവനെ
ലോകം അഴുക്ക്പുരണ്ട കൈയ്യാല്‍ ഏറ്റുവാങ്ങി..

ജീവരക്തം കൊടുത്ത് വളര്‍ത്തിയവളെ പോലും
കാണാന്‍ പറ്റാത്തവിധം
അഴുക്ക് അവനെ മൂടിയിരുന്നു..

പാലയില്‍ സ്വന്തം മകന്‍ നൊന്തു പെറ്റ അമ്മയോടു കാട്ടിയ ക്രൂരത, തിരിച്ചറിവില്ലാത്ത ജന്‍മങ്ങള്‍.. കഴുകന്‍ കണ്ണുകള്‍ തൊട്ടടുത്തുതന്നെയുണ്ടായിരുന്നത് ആ അമ്മ അറിഞ്ഞില്ല.., മരിച്ചു കഴിഞ്ഞാല്‍ ശാപമോക്ഷത്തിനായി പോലും നിന്‍റെ ആത്മാവ് ഈ ഭൂമിയിലേക്ക് വരരുത്. ലോകമത്ര ചീത്തയാണ്, അറിയുന്നില്ലേ നീ ഇതൊന്നും?